24.6 C
Kottayam
Saturday, September 28, 2024

റെഡ് സോണിൽ കോട്ടയത്ത് എന്തൊക്കെ പ്രവർത്തിയ്ക്കും

Must read

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഹോട്ട് സ്പോട്ടുകള്‍, മറ്റു മേഖലകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍.
——————————-

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ (ഹോട്ട് സ്പോട്ടുകളില്‍ പോലീസ് മാര്‍ക്ക് ചെയ്തിട്ടുള്ള പ്രത്യേക മേഖല)
=========================================

ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല.

?കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്ക് പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും രണ്ടു പോയിന്‍റുകള്‍ മാത്രമേ അനുവദിക്കൂ. ഈ പോയിന്‍റുകള്‍ റവന്യൂ/പോലീസ് പാസ് മുഖേന നിയന്ത്രിച്ചിരിക്കുന്നു.

?അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍എന്നിവ ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കും.

?പാചക വാതക വിതരണം ആഴ്ചയില്‍ ഒരു ദിവസം.

?ഈ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കും.

?റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല.

?കുടിവെള്ള, വൈദ്യുത തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തിരമായി പരിഹരിക്കണം.

ഹോട്ട് സ്പോട്ടുകള്‍
==================

ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍: വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33-ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാര്‍ഡുകള്‍.
———–
?അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ.

?പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും വേണം.

?അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പാടില്ല.

?അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതക വിതരണ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രം പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ എത്തുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുയും വേണം.

?ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല.
ډ
?കമ്മ്യൂണിറ്റി കിച്ചനുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം.
ډ
?മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്ട് സ്പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് കര്‍ശന നിരോധനം.

?കൊവിഡ് – 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ഫോഴ്സ്, പൊതുവിതരണം, വാട്ടര്‍ അതോറിറ്റി ,വൈദ്യുതി ബോര്‍ഡ് എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

ഹോട്ട്സ്പോട്ടുകളും കണ്ടെയിന്‍മെന്‍റ് സോണുകളും ഒഴികെയുള്ള
സ്ഥലങ്ങള്‍
====================

?ആരോഗ്യസേവനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സേവനങ്ങളും

?ബാങ്കുകള്‍ / എടിഎം,

?അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍

?അക്ഷയ കേന്ദ്രങ്ങള്‍

?ടെലികോം, തപാല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍

?അവശ്യവസ്തുക്കളുടെ വിതരണ ശൃംഖലയും ഗതാഗതവും

?ഹോട്ടലുകള്‍ (പാഴ്സല്‍ സര്‍വീസ് മാത്രം)

?ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍
ടേക്ക്എവേ / ഹോം ഡെലിവറി വിതരണം

?ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്, ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും
ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍(രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ)

?പെട്രോള്‍ പമ്പുകള്‍, എല്‍പിജി ഗ്യാസ്, ഓയില്‍ ഏജന്‍സികള്‍, അവയുടെ ഗോഡാണുകള്, അനുബന്ധ ഗതാഗത പ്രവര്‍ത്തനങ്ങള്‍.

?ചരക്കു നീക്കത്തിനായി മാത്രം ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ
സ്വകാര്യ മേഖലയിലേയതുള്‍പ്പെടെയുള്ള സുരക്ഷാ സേവനങ്ങള്‍

?കുടിവെള്ള ഉത്പാദനം, വിതരണം

?മാസ്കുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പി.പി.ഇ) എന്നിവയുള്‍പ്പെടെ കോവിഡ്-19 മായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍.

2.പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള മറ്റു സേവനങ്ങള്‍ / സ്ഥാപനങ്ങള്‍/ജീവനക്കാര്‍
(അത്യാവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാം)
————————————–
?ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശസ്വയംഭരണം, ഫയര്‍ ഫോഴ്സ്, സിവില് സപ്ലൈസ്, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ഓഫീസുകള്‍.

?ഹാം ഗാര്‍ഡ്, വനം, ജയിലുകള്‍ , ട്രഷറി, വൈദ്യുതി , കുടിവെള്ളം , ശുചീകരണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള അവശ്യ സര്‍വീസുകളായ കുടിവെള്ള വിതരണം,
കൊയ്ത്ത്, കാര്‍ഷിക വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍. മൃഗാശുപത്രികളിലെ ജീവനക്കാര്‍

?സഹകരണ വകുപ്പിലെ പൊതുവിതരണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ജലഗതാഗത വകുപ്പിലെ ആംബുലന്‍സ് സര്‍വീസ്.

?ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പിലെ വിതരണ ശ്രംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍.

?പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പുകളിലെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍

?സാമൂഹിക നീതിവകുപ്പിന്‍െറ വയോജന കേന്ദ്രങ്ങള്‍, സമാന സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം, ട്രാന്‍സ്ജന്‍ഡറുകള്‍ക്കുള്ള സ്റ്റേ ഹോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍

?അച്ചടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പ്രസുകളില്‍ അവശ്യം വേണ്ട ജീവനക്കാര്‍

?തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ജീവനക്കാര്‍

?അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും മെഡിക്കല്‍ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടും മാത്രമേ ടാക്സി, ഓട്ടോ റിക്ഷകള്‍ എന്നിവയുടെ ഉപയോഗം അനുവദിക്കൂ.

?അവശ്യ വസ്തുക്കള്‍, മരുന്നുകള്‍, ഈ ഉത്തരവ് പ്രകാരം അനുവദനീയമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി അടിയന്തിര സാഹചര്യങ്ങളില്‍മാത്രമെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാവൂ.

=======================

▪️ഇരുചക്ര വാഹനങ്ങളില്‍ ഒരാളും നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരാളും മാത്രമെ യാത്ര ചെയ്യാവൂ.

▪️പൊതുനിരത്തുകളില്‍ യാത്ര ചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടയുള്ളവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

▪️സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.

▪️കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ്/സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം.

▪️നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week