32.8 C
Kottayam
Thursday, May 9, 2024

പമ്പ ഡാമില്‍ റെഡ് അലര്‍ട്ട്

Must read

പത്തനംതിട്ട:കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിലെ ജലനിരപ്പ് ഇന്ന് (19.11.2021) രാത്രി 8ന് 983.95 മീറ്ററില്‍ എത്തി. നീരൊഴുക്ക് ശക്തമായതിനാല്‍ അടുത്ത ആറു മണിക്കുറിനുള്ളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ടില്‍ എത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ റിസര്‍വോയറിലെ അധിക ജലം ആവശ്യം എങ്കില്‍ സ്പില്‍ വേ യിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി ഇന്ന് (19.11.2021) രാത്രി 9 മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നു വിടും. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week