33.9 C
Kottayam
Saturday, April 27, 2024

രക്ഷയില്ല,ബ്ലാസ്റ്റേഴ്സിന് തോൽവിത്തുടക്കം

Must read

മഡ്ഗാവ്:ഐഎസ്എൽ പുതിയ സീസൺ തുടങ്ങിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് തന്നെ. പുതിയ പരിശീലകനും വിദേശ താരങ്ങളുമെത്തിയിട്ടും വീണിടത്ത് നിന്ന് കേരള ടീമിന് എഴുന്നേൽക്കാനായില്ല. ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ 4-2ന് പരാജയപ്പെടുത്തി. ബഗാനായി ഹ്യൂഗോ ബൗമോസ് ഇരട്ട ഗോൾ നേടിയപ്പോൾ റോയ് കൃ്ഷണയും ലിസ്റ്റൺ കൊളാസോയും ഓരോ ഗോൾ വീതം കണ്ടെത്തി. സഹൽ അബ്ദു സമദും ജോർജ് ഡയസും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ മോഹൻ ബഗാൻ ലീഡെടുത്തു. ലിസ്റ്റൺ കൊളാസോയുടെ അസിസ്റ്റിൽ ഹ്യൂഗോ ബൗമൗസ് ഗോൾ നേടി. പിന്നീട് 24-ാം മിനിറ്റിൽ മലയാളി താരങ്ങളുടെ കരുത്തിൽ ബ്ലാസ്റ്റേഴ്സ് ബഗാനെ ഒപ്പം പിടിച്ചു. കെപി രാഹുലിന്റെ പാസിൽ സഹൽ അബ്ദുസമദാണ് ലക്ഷ്യം കണ്ടത്.

27-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റോയ് കൃഷ്ണയാണ് ബഗാന് വീണ്ടും ലീഡ് നൽകിയത്. റോയ് കൃഷ്ണയെ ഗോൾകീപ്പർ ആൽബിനോ ഗോമസ് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. 39-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവിൽ ബൗമൗസ് വീണ്ടും ലക്ഷ്യം കണ്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week