27.4 C
Kottayam
Thursday, June 4, 2026

റേഷന്‍ കടകള്‍ ബാങ്കുകളായി മാറുന്നു,ചര്‍ച്ച ഇന്ന്‌ തിരുവനന്തപുരത്ത്,തലസ്ഥാനത്തും കൊച്ചിയിലും പദ്ധതി ആദ്യം നടപ്പിലാക്കും

Must read

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇനി മിനി ബാങ്കുകളായി മാറുന്നു.റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാവും പദ്ധതി ആരംഭിയ്ക്കുക.തുടര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിയ്ക്കും. എസ്.ബി.ഐ,എച്ച്.ഡി.എഫ്.സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍. ഇവരുമായി ഉടന്‍ ധാരണയിലെത്തുമെന്നും വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

റേഷന്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം. ഫോണ്‍ റീച്ചാര്‍ജിങ്ങിനും വിവിധ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ സൗകര്യവുമൊരുക്കും.പദ്ധതിയേക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്കായിഇന്ന് തിരുവനന്തപുരത്ത് യോഗം നടക്കും.രാവിലെ 11-ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്…
ലാന്‍ഡ് റവന്യൂ ഹാളിലാണ് യോഗം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഇടപാടുകാരില്‍ നിന്ന് പണം സ്വീകരിക്കല്‍. നിക്ഷേപിക്കല്‍. അക്കൗണ്ടില്‍നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം തുടങ്ങിയ സേവനങ്ങളാണ് റേഷന്‍ കടകള്‍ വഴി ലഭ്യമാക്കാനൊരുങ്ങുന്നത്.എന്നാല്‍ റേഷന്‍ കടകള്‍ വഴി എത്രപണം കൈകാര്യം ചെയ്യാന്‍ കഴിയും,കൂട്ടത്തോടെ ആളുകള്‍ പണം പിന്‍വലിക്കാനെത്തിയാല്‍ നല്‍കാനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week