വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറുടെയും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറുടെയും നിര്‍ദേശം. ശുചിമുറിയും കളിസ്ഥലവും വൃത്തിയായി പരിപാലിക്കണമെന്നും ക്ലാസ് മുറികള്‍ പ്രധാനാധ്യാപകര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉറപ്പാക്കാന്‍ ജില്ലയിലെ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.
ഷഹല ഷെറിന്റെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കളക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിഹീനമായി കിടക്കാന്‍ പാടില്ലെന്നും ശുചിമുറികളും കളിസ്ഥലവും ഉള്‍പ്പെടെ കുട്ടികള്‍ ഇടപെടുന്ന എല്ലാ മേഖലകളും വൃത്തിയായിരിക്കണമെന്നും, പ്രധാനാധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.