തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ്ങ് മുടങ്ങി. സെർവർ തകരാറിലായതിനെ തുടർന്നാണ് റേഷൻ മസ്റ്ററിങ് വെള്ളിയാഴ്ച രാവിലെ മുടങ്ങിയത്. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ ക്യാമ്പ് നടത്തുമെന്ന അറിയിപ്പിന തുടർന്ന് റേഷൻകാർഡും ആധാർകാർഡുമായി മസ്റ്ററിങ്ങിനെത്തിയ നിരവധി ജനങ്ങളാണ് പ്രതിസന്ധിയിലായത്. വ്യക്തമായ അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയിലായിരുന്നു.
മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണമെന്നായിരുന്നു നിർദേശം. മഞ്ഞ, പിങ്ക് റേഷൻകാർഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി. നടത്താൻ 15 മുതൽ 17 വരെ പ്രത്യേക ക്യാമ്പുകളും സജ്ജമാക്കിയിരുന്നു. റേഷൻകടകളിലെ ഇ-പോസ് മെഷീനുകളിലൂടെമാത്രമേ ഇ-കെ.വൈ.സി. മസ്റ്ററിങ് സാധിക്കൂവെന്നതിനാൽ റേഷൻവിതരണം നിർത്തിവെച്ചുകൊണ്ടായിരുന്നു മസ്റ്ററിങ് ക്യാമ്പുകൾ.
വെള്ളിയാഴ്ച ക്യാമ്പുകളിലെത്തിയ മുന്‍ഗണനാ കാര്‍ഡുകളില്‍ മഞ്ഞ കാര്‍ഡുകാരുടെ മസ്റ്ററിങ്ങ് നടത്തിനോക്കാമെന്നും തടസങ്ങള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് 16 മുതലുള്ള മസ്റ്ററിങ്ങ് വിജയകരമാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് മസ്റ്ററിങ്ങ് തുടങ്ങിയത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ ആകെ 1.54 കോടിയാണ്. ഇതുവരെ മസ്റ്ററിങ്ങ് പൂർത്തിയാക്കിയത് 15 ലക്ഷം കാർഡ് ഉടമകൾ മാത്രമാണ്. മാർച്ച് 31 നകം മസ്റ്ററിങ് പൂർത്തിയാക്കാനാണ് കേന്ദ്ര നിർദേശം. ഇന്ന് മുതൽ മൂന്ന് ദിവസം റേഷൻ വിതരണം നിർത്തി. ഇന്ന് രാവിലെ 9.30 വരെ 132 പേ