തിരുവനന്തപുരം:മണ്ണെണ്ണ വിതരണം സര്‍ക്കാര്‍ മൂന്ന് മാസത്തിലൊരിക്കലായി പരിമിതപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിലെ മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ചു.
വൈദ്യുതീകരിച്ച വീടുകളിലെ എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു ലീറ്ററും എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് അര ലീറ്ററും മണ്ണെണ്ണ ഇനി മൂന്നു മാസം കൂടുമ്പോഴാകും നല്‍കുകയെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. നേരത്തേ ഈ വിഭാഗം കാര്‍ഡുകള്‍ക്കെല്ലാം പ്രതിമാസം അര ലീറ്റര്‍ ലഭിച്ചിരുന്നു.
ഈ വിഭാഗങ്ങളിലെ വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷന്‍ കാര്‍ഡിനു മൂന്നു മാസത്തിലൊരിക്കല്‍ 8 ലീറ്ററാണു നല്‍കുക. മുന്‍പ് ഇതു മാസം 4 ലീറ്റര്‍ ആയിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഇന്നു മുതല്‍ ജൂണ്‍ 30 വരെ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡ് ഉടമകള്‍ക്കു 4 ലീറ്റര്‍ ഈ മാസവും ബാക്കി 4 ലീറ്റര്‍ അടുത്ത മാസവും നല്‍കും. ലീറ്ററിന് 41 രൂപയാണു മണ്ണെണ്ണ വില.