സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍,നാളെ റേഷന്‍ ലഭിയ്ക്കുക താഴെ കാണുന്ന നമ്പറില്‍ അവസാനിയ്ക്കുന്ന കാര്‍ഡുകള്‍ക്ക്

തിരുവനന്തപുരം കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിയ്ക്കും.റേഷന്‍ കടകളില്‍ അഭൂതപൂര്‍വ്വമായ തിരക്കൊഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു

01-04-2020 0, 1 എന്നി അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കാണ് നാളെ വിതരണം നടത്തുന്നത്

02-04- 2020 2, 3 എന്നി അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക്

03-04-2020 4, 5 എന്നി അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക്

04-04-2020 6, 7 എന്നി അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക്

05/04/2020 8, 9 എന്നി അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക്

മഞ്ഞകാര്‍ഡ് – 35 കിലോ അരി ചുവന്ന കാര്‍ഡ് – കാര്‍ഡിലെ ഒരു അംഗത്തിന് 5 കിലോ വീതം ഈ കാര്‍ഡുകള്‍ക്കു രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി ഉച്ചക്ക് 2 മണി മുതല്‍ വൈകുനേരം 5 മണി വരെ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News