മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയുമാണ് തോന്നുന്നത്! യുവ നടിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി ആരാധകര്‍

പൃഥിരാജ് ചിത്രം ഊഴത്തിലൂടെ മലയാളികള്‍ക്ക് സുപരിചയായ നടിയാണ് രസ്‌ന പവിത്രന്‍. അതിന് ശേഷം പല നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ രസ്നയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ഊഴം സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് രസ്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രസ്നയുടെ വാക്കുകള്‍… മേക്കപ്പ്മാന് മുന്നില്‍ ഇരുന്നപ്പോള്‍ കൂടുതല്‍ സുന്ദരിയാവും എന്നായിരുന്നു കരുതിയത്. എന്നാല്‍ മുഖത്ത് നീലനിറമൊക്കെ തന്ന് ഒരു മാതിരിയാക്കി.

മരിച്ച് കിടക്കുന്ന രംഗമായിരുന്നു ആദ്യ ദിനത്തില്‍. നല്ല സ്റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോന്‍ സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. രസ്ന പറയുന്നു. വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തില്‍ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു സംവിധായകന്‍ ജീത്തു ജോസഫിന്.

അതേസമയം മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് മമ്മൂട്ടിയെ ആണ് ഇഷ്ടമെന്നായിരുന്നു താരം പറഞ്ഞത്. രസകരമായ രീതിയിലാണ് താരം ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. മമ്മൂട്ടി ഭര്‍ത്താവിനെപ്പോലെയും മോഹന്‍ലാല്‍ ടൈംപാസിനെപ്പോലെയുമായാണ് തോന്നുന്നത് എന്നായിരുന്നു രസ്ന പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News