രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത് അന്തരിച്ചു

തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന്(3-6-21) ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് മീനാങ്കലിലെ സ്വവസതിയില്‍ നടക്കും.

ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാനത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്. ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്‌റ്റോറികളും ശ്രദ്ധ നേടിയിരുന്നു. മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ; അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് മുൻ ന്യൂസ് ചീഫ് കാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News