ഓടുന്ന കാറില്‍ 15 കാരി ബലാത്സംഗത്തിനിരയായ സംഭവം : മൂന്ന് പേര്‍ പിടിയില്‍

മുംബയ്: ഓടുന്ന കാറില്‍ 15 കാരി ബലാത്സംഗത്തിനിരയായ സംഭവം, മൂന്ന് പേര്‍ പിടിയില്‍. ജൂലായ് 29 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റോഡിലൂടെ തനിച്ച് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗസംഘം കാറിലെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന കാറില്‍വച്ചു തന്നെ ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായും പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപം ഇറക്കിവിട്ടതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ ദീപക് സിംഗ്(25) നൂറുല്‍ ഹസന്‍ നല്‍വാര്‍(25) ബാബു ഹക്കീം അന്‍സാരി(22) എന്നിവരാണ് പൊലീസിന്റെ പടിയിലായത്. മന്‍കുര്‍ഡ് പൊലീസ് ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ , പീഡനം തുടങ്ങി പോക്‌സോ നിയമ പ്രകാരവും കേസെടുത്തു. പ്രതികള്‍ ഉപയോഗിച്ച കാര്‍ ടാക്‌സി പെര്‍മിറ്റാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി ഡി.സി.പി ശശികുമാര്‍ മീന അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News