ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പതിവ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വെ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . ട്രെയിനുകള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 12 വരെയായിരുന്നു സര്‍വിസ് റദ്ദാക്കിയിരുന്നത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ പതിവ് സര്‍വീസ് ഉണ്ടാകില്ലെന്നാണ് വിശദീകരണം. സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വിസും നിര്‍ത്തിയിട്ടുണ്ട്. അതേസമയം, നിലവിലുള്ള 230 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വിസ് തുടരുമെന്നും റെയില്‍വേ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News