26.2 C
Kottayam
Friday, June 5, 2026

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ പരാതി

Must read

മുംബൈ: ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്, മുന്‍ ഭാര്യ യോഗിത ബാലി എന്നിവര്‍ക്കെതിരെ കേസെടുത്ത് മുംബൈ ഓഷിവാര പൊലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

മഹാക്ഷയ് ചക്രവര്‍ത്തിയുമായി 2015 മുതല്‍ 2018 വരെ ബന്ധത്തിലായിരുന്നെന്നും ആ കാലയളവില്‍ വിവാഹം കഴിക്കുമെന്നു വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

മഹാക്ഷയുമായി അടുപ്പമുണ്ടായിരുന്ന സമയത്ത്, 2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫ്‌ളാറ്റില്‍ പോയിരുന്നതായി യുവതി പറഞ്ഞു. അവിടെ ചെന്നപ്പോള്‍ പ്രതികള്‍ മരുന്നു കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും മഹാക്ഷയ്യുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതിനുള്ള ഗുളികകള്‍ നല്‍കുകയും ചെയ്തു എന്ന് യുവതി പറയുന്നു.

പിന്നീട് 2018 ജനുവരിയില്‍, വിവാഹം കഴിക്കാന്‍ കഴിയില്ലെന്നു പ്രതി പറയുകയും ഇതേച്ചൊല്ലി രണ്ടുപേരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. മഹാക്ഷയ്‌യെ വിളിച്ചപ്പോള്‍ അമ്മ യോഗിത ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ വിശദീകരിച്ചു.
യുവതി പിന്നീട് സഹോദരനോടൊപ്പം ഡല്‍ഹിയിലേക്കു പോയി.

- Advertisement -

2018 ജൂണില്‍ മഹാക്ഷയയ്ക്കും യോഗിതയ്ക്കും എതിരെ ബേഗംപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം അവിടെയുള്ള ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കേസില്‍ രണ്ടു പ്രതികള്‍ക്കും ഡല്‍ഹിയിലെ കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കുറ്റം നടന്ന സ്ഥലത്തു പരാതി നല്‍കാന്‍ 2020 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈയില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week