ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; സി.പി.എം പ്രവര്‍ത്തകനെതിരെ കേസ്

പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. പോലീസ് കേസില്‍ അകപ്പെട്ട് ജയിലില്‍ ആയ ഭര്‍ത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ്ജയിലെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയുമായിരുന്നു. ശല്യം തുടര്‍ന്നതോടെ ഒരാഴ്ച മുന്‍പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏല്‍പിച്ചിരുന്നതായും ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതായും പരാതിയിലുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതി വനിതാ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിക്കും ഭാര്യക്കുമെതിരെ കേസെടുത്തതിന് പിന്നാലെ ഇവര്‍ ഒളിലാണ്.

മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനിടക്കം പരാതി നല്കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും ആരോപണമുണ്ട്. അതേസമയം പാര്‍ട്ടി നേതൃത്വത്തിനു യുവതി പരാതി നല്കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടര്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായും സിപിഎം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News