24 C
Kottayam
Wednesday, May 15, 2024

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Must read

കോട്ടയം: നവരാത്രിയോടനുബന്ധിച്ച് പൂജയെടുപ്പിനെ തുടര്‍ന്ന് അനേകായിരം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുന്നത്. നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

നാവില്‍ എഴുതാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം അണു മുക്തമാക്കണം. ഒരു കുട്ടിയുടെ നാവില്‍ ഉപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക് , സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഏറെ കുറവാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ. രക്ഷിതാക്കളാകും കുട്ടികളെ എഴുത്തിനിരുത്തുക.

പതിവിന് വിപരീതമായി ഭാഷാപിതാവിന്റെ ജന്മസ്ഥലമായ തുഞ്ചന്‍പമ്പില്‍ വിജയദശമി ദിനത്തില്‍ ആള്‍ത്തിരക്കില്ല. ഇത്തവണ ഇവിടെ വിദ്യാരംഭ ചടങ്ങുകള്‍ ഇല്ല. പൂജയ്ക്ക് വച്ച പുസ്തകങ്ങള്‍ തിരികെ വാങ്ങാന്‍ ഏതാനം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാത്രമാണ് രാവിലെ തുഞ്ചന്‍പറമ്പില്‍ എത്തിയത്.

പൂജവയ്പ് ഉള്ള ക്ഷേത്രങ്ങളില്‍ എല്ലാം ഭക്തര്‍ നവരാത്രി തൊഴുത് സായൂജ്യമടഞ്ഞു. നവരാത്രിയുടെ സമാപനമായ മഹാനവമി പൂജ ഭക്തി നിര്‍ഭരമായി രണ്ട് ദിവസം നടന്നു. ദുര്‍ഗാഷ്ടമി ദിനമായ വെള്ളിയാഴ്ച തുടങ്ങി രണ്ട് ദിവസവും വിവിധ ക്ഷേത്രങ്ങളിലും ദര്‍ശനത്തിന് പുലര്‍ച്ചെ മുതല്‍ ഭക്തജനത്തിരക്കായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week