NationalNewsPolitics

റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു, എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? വീണ്ടും വിദ്വേഷ പ്രചാരണവുമായി കങ്കണ

തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ദേശീയ തലത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.ബംഗാളില്‍ ആക്രമണം അഴിച്ചു വിടാനും, പ്രസിഡന്റഷ്യല്‍ ഭരണം കൊണ്ട് വരണമെന്നും കാട്ടി കങ്കണ നടത്തിയ വിദ്വേശ പ്രചാരണത്തെ തുടര്‍ന്ന് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നു.

എന്നാല്‍ തന്റെ വിദ്വേഷ പ്രചാരണം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും, ഫേസ്ബുക്കിലൂടെയുമാണ് നടി നടത്തികൊണ്ടിരിക്കുന്നത്. ‘ഒരുപാട് പേരെ കൊല്ലുന്നു, റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു. എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? എല്ലാവരും നിശ്ബദരായി ഇരിക്കുകയാണ്. കാണികള്‍ കരുതുന്നത് ഇത് ഞങ്ങളല്ലല്ലോ എന്നാണ്. എന്നാല്‍ അടുത്ത ദിവസം അവരായിരിക്കും ഇരകള്‍’ എന്നാണ് കങ്കണ പറയുന്നത്.

കങ്കണയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് എന്നത് വെറും ജലദോഷപനിയാണ്. മാധ്യമങ്ങള്‍ അനാവശ്യ ശ്രദ്ധ കൊടുത്തതിനാലാണ് ആളുകള്‍ പരിഭ്രാന്തരാവുന്നതെന്നായിരുന്നു നടിയുടെ വാക്കുകള്‍. രാജ്യത്ത് കോവിഡ് ബാധിച്ച് ദിനം പ്രതി ആയിരക്കണക്കിന് പേര്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് കങ്കണുടെ വിവാദപരമായ പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker