എസ്.എ.ടിയിലെ സ്റ്റാഫ് നഴ്സായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

തിരുവനന്തപുരം: എസ്.എ.ടിയിലെ സ്റ്റാഫ് നഴ്സായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ ജീവനക്കാരനെതിരെയാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. എസ്.എ.ടി.യില്‍ നഴ്സായിരുന്ന യുവതി റവന്യൂ വകുപ്പില്‍ ജോലി കിട്ടിയതിനെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കാന്‍ ഓഫീസിലെത്തിയപ്പോഴാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസിലേക്ക് കേസ് കൈമാറിയത്. മുന്‍കൂര്‍ ജ്യാമ്യത്തിനു ശ്രമിച്ച പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News