News
ഭഗത് സിംഗിനെ തൂക്കിലേറ്റുന്നത് അനുകരിച്ച 10 വയസുകാരന് ദാരുണാന്ത്യം
ലക്‌നൗ: ഭഗത് സിംഗിനെ തൂക്കിലേറ്റുന്നത് അനുകരിച്ച 10 വയസുകാരന് ദാരുണാന്ത്യം. തൂക്കിലേറ്റുന്നതുപോലെ അനുകരിക്കാന്‍ കയര്‍ കഴുത്തില്‍ കുരുക്കുമ്പോള്‍ കയര്‍ മുറുകിയാണ് കുട്ടി മരിച്ചത്. ബദൗന്‍ ജില്ലയിലെ ബാബത് ഗ്രാമത്തിലാണ് സംഭവം.
സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന നാടകത്തിനുവേണ്ടി ഒരുങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബാബത് ഗ്രാമത്തിലുള്ള ഭൂരേ സിങ്ങിന്റെ മകന്‍ ശിവമാണ് മരിച്ചത്. എന്നാല്‍ പോലീസിനെ അറിയിക്കാതെ വീട്ടുകാര്‍ മൃതദേഹം മറവു ചെയ്തു.
സ്റ്റൂളില്‍ കയറി നിന്ന് കഴുത്തില്‍ കുരുക്കിട്ടശേഷം തൂക്കിലേറ്റുന്നത് അഭിനയിക്കുമ്പോള്‍ അതു മറിഞ്ഞതാണെന്ന് കരുതുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചതോടെ സമീപവാസികള്‍ ചെന്ന് കെട്ടറുത്തു. സംഭവത്തെപ്പറ്റി സംസാരിക്കാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതായും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News