CrimeKeralaNews

വിവാഹ വാഗ്ദാനം നൽകി നഴ്സിനെ പീഡിപ്പിച്ചതായി പരാതി,കോട്ടയം സ്വദേശിയ്ക്കെതിരെ കേസെടുത്തു

ന്യൂഡൽഹി:ഡൽഹിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്സിനെ പീഡിപ്പിച്ചതായി പരാതി. കോട്ടയം സ്വദേശി ഗ്രീനു ജോർജിനെതിരെ ഡൽഹി അമർ കോളനി പൊലീസ് സ്റ്റേഷനിൽ ആണ് പരാതി ലഭിച്ചിരിക്കുന്നത്. ഇയാളും ഡൽഹിയിൽ നഴ്സായി ജോലി ചെയ്യുകയാണ്.

യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 2014 മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തുവെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker