ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: 17 കാരിയും അമ്മയും കുടുങ്ങും,സുഹൃത്തിനെതിരെ പോക്സോ കേസ്

കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 17 കാരി കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പതിനേഴുകാരിയുടെ പ്രാഥമിക മൊഴിയില്‍ പീഡനം നടത്തിയ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. ബുധനാഴ്ച തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്നവിവരം. എറണാകുളം എ.സി.പി യുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്താണ് യുവാവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ മാതാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ കൊലപാതകത്തിന് പെണ്‍കുട്ടിക്കും മാതാവിനെതിരെയും കേസെടുക്കുമെന്നാണ് സൂചന.

ബുധനാഴ്ച രാവിലെയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ താഴത്തെ നിലയിലുള്ള പൊതു ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ ശുചിമുറിയില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. ഇതോടെ അടിയന്തിരമായി പ്രസവാനന്തര ശുശ്രൂഷകള്‍ നല്‍കുകയായിരുന്നു.

കുമ്പളങ്ങി സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം സ്‌കാനിങിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് എത്തിയത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വയറു വേദനയ്ക്ക് വേണ്ടിയാണ് ചികിത്സ തേടിയതെന്നും പറയുന്നു. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News