അമരാവതി:തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭാവത്തിന്റെ പശ്ചാത്തലത്തില്‍ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള സമഗ്രനിയമനിര്‍മ്മാണത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍.
ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കാനുള്ള നിയമനിര്‍മ്മാണത്തിനാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.ബലാത്സംഗക്കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ണായക നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
തെലുങ്കാന,ഉന്നാവോ കേസുകളില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

