ബസില്‍ മറന്നുവെച്ച ഫോണ്‍ തിരിച്ചെടുക്കാന്‍ ഏഴു കിലോമീറ്റര്‍ ഓട്ടോറിക്ഷയിലെത്തിയ മദ്യപന്‍ യാത്രക്കാരനായ യുവാവിന്റെ മുണ്ടുപറിച്ചോടി,വരുന്നവരവില്‍ തകര്‍ത്തത് ഓട്ടോറിക്ഷാച്ചില്ലും,തൊടുപുഴയില്‍ നടന്നതിങ്ങനെ

തൊടുപുഴ:അടിച്ചുഫിറ്റായാല്‍ എന്തൊക്കെ നടക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന സംഭവങ്ങള്‍.കുടിയനായ മധ്യവയസ്‌കന്‍ മൊബൈല്‍ഫോണ്‍ സ്വകാര്യബസില്‍ മറന്നു.തുടര്‍ന്ന് ഫോണ്‍ തിരികെവാങ്ങാന്‍ ഓട്ടോറിക്ഷ പിടിച്ച് ഏഴു കിലോമീറ്റര്‍ ദൂരം ബസിന് പുറകെ വെച്ചുപിടിച്ചത്.ബസിലെത്തി ഫോണ്‍വാങ്ങിയശേഷം യാത്രക്കാരനായ യുവാവുമായി ഉന്തുംതള്ളുമുണ്ടാക്കിയശേഷം മുണ്ടും പറിച്ച് ഇയാള്‍ ഓടി.ഇയാള്‍ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഓട്ടോയുടെ ചില്ല് ഇയാളുടെ കൈതട്ടി തകരുകയും ചെയ്തിരുന്നു.എന്തായാലും യുവാവിന്റെ മുണ്ടുമായി ശരവേഗത്തില്‍ കാട്ടിലേക്ക് മറിഞ്ഞ ഇയാളെ ബസിലെ യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവറും തെരഞ്ഞെങ്കിലും കണ്ടെത്താനുമായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News