പതിനാറുകാരിക്ക് പീഡനം; പെൺകുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനും കഠിനതടവ്

കൊച്ചി :പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവിനും മാതാവിൻറെ സുഹ്യത്തിനും കഠിനതടവ് . ഒന്നാം പ്രതിയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹ്യത്തായ വാഴക്കുളം സ്വദേശി
കട്ടാലികുഴി വീട്ടിൽ അരുൺ തോമസിനെ (32) 20 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും, രണ്ടാം പ്രതിയായ പെൺകുട്ടിയുടെ മാതാവായ 45 കാരിക്ക് 10 വർഷം കഠിനതടവും, 50000 രൂപ പിഴയ്ക്കുമാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അമ്മയുടെ സുഹ്യത്ത് നിരവധി സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുപോയി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനം. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും , പോക്സോ നിയമപ്രകാരവുമാണ് കുറ്റം കണ്ടെത്തിയത് .

പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴ തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാമമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുത്തൻകുരിശ്
സി ഐ ആയിരുന്നു
എ എൽ യേശുദാസാണ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ ബിന്ദു , അഡ്വ. സരുൺ മാങ്കറ
തുടങ്ങിയവർ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News