പതിനാറുകാരനെ പീഡിപ്പിച്ചു; ആലുവയില്‍ ഗര്‍ഭിണിയായ പത്തൊമ്പതുകാരിക്കെതിരെ പോക്‌സോ കേസ്

ആലുവ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തൊമ്പതുകാരിയായ പെണ്‍കുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി നിലവില്‍ ഗര്‍ഭിണിയാണ്. 16 കാരനുമായുള്ള ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്.

ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. 19 കാരിയായ പെണ്‍കുട്ടി പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തൊട്ട് തുടങ്ങിയ ബന്ധമാണ്. ഒരേ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായിരിക്കെ ആരംഭിച്ച ബന്ധം പിന്നീട് വളരുകയായിരുന്നു. അടുത്തിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News