ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ താഴേക്ക് വീണ കോവിഡ് സ്ഥിരീകരിച്ച പീഡനക്കേസിലെ പ്രതി മരിച്ചു

ഉത്തര്‍പ്രദേശ്: കോവിഡ് സ്ഥിരീകരിച്ച് ബഡൗണിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈംഗികാതിക്രമക്കേസിലെ പ്രതി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നരേഷ് ശര്‍മയെ സെപ്റ്റംബര്‍ 7 ന് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ പ്രശാന്ത് പറഞ്ഞു.

മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേഷ് ശര്‍മ വെള്ളിയാഴ്ച ആശുപത്രി കുളിമുറിയില്‍ കയറി വാതില്‍ പൂട്ടി. ആശുപത്രി ജീവനക്കാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും പ്രതി പറഞ്ഞു. എന്നാല്‍ 30 മിനിറ്റിലധികം പ്രതി പുറത്തിറങ്ങാതിരുന്നപ്പോള്‍ വാതില്‍ തുറന്നു. തുടര്‍ന്നാണ് കുളിമുറിയിലെ ജനലില്‍ നിന്ന് ബെഡ്ഷീറ്റ് തൂക്കി നരേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് കണ്ടത്. എന്നാല്‍ പ്രതി താഴെ വീണു തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ”പ്രശാന്ത് പറഞ്ഞു.

‘ഇതിനുശേഷം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, എന്നാല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ഇത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News