അമ്മൂമ്മ എന്താ വീട്ടില്‍ വരാത്തതെന്ന് രഞ്ജിനി ഹരിദാസ്; മാസ് മറുപടിയുമായി അമ്മൂമ്മ
സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ട അവതാരകയും ഒരുപക്ഷെ രഞ്ജിനി തന്നെയാകും. മലയാളം ബിഗ്ബോസിലും രഞ്ജിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. തുടര്‍ന്ന് ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു.
ഇപ്പോള്‍ പുതിയൊരു ചുവടുവെയ്പ്പുമായി എത്തുകയാണ് രഞ്ജിനി. താന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയതിന്റെ സന്തോഷവും വിശേഷങ്ങളുമാണ് രഞ്ജിനി ആരാധകരുമായി പങ്കുവെച്ചത്. തന്റെ അമ്മൂമ്മയോടൊപ്പമാണ് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ രഞ്ജിനി ആരാധകര്‍ക്ക് മുന്നിലെത്തിയത്. അമ്മൂമ്മയില്‍ നിന്നാണ് തനിക്ക് ദേഷ്യവും വാശിയും ഒക്കെ കിട്ടിയതെന്നാണ് രഞ്ജിനി പറയുന്നത്. അമ്മൂമ്മ തന്റെ വീട്ടില്‍ അധികം വരാറില്ലന്നും അതിന് കാരണം അറിഞ്ഞോ അറിയാതയോ താനാണെന്നും രഞ്ജിനി പറയുന്നു.
എന്നാല്‍ അമ്മൂമ്മ ഇതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. ഡോക്ടര്‍ പട്ടിയുള്ളിടവുമായി സംസര്‍ഗം കുറയ്ക്കണം അലര്‍ജിയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അമ്മൂമ്മ താന്‍ രഞ്ജിനിയുടെ വീട്ടിലേക്ക് വരാത്തതിനെ കുറിച്ച് പറഞ്ഞത്. കൊച്ചുമകളുടെ വിവാഹം കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു അതിന് നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവളുടെ ആഗ്രഹത്തിന് വിട്ടിരിക്കുകയാണെന്നാണ് അമ്മൂമ്മ വിഡിയോയില്‍ പറയുന്നത്. ഇരുവരുടേയും ഈ മനോഹരമായ വര്‍ത്തമാനത്തിന് നിരവധി പേരാണ് ലൈക്കും കമെന്റും നല്‍കുന്നത്.