EntertainmentKeralaNews

എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ: ചിത്രവും കുറിപ്പും പങ്കുവച്ച് രഞ്ജിനി

കൊച്ചി:വസ്ത്രത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ ചിലര്‍ സൈബറാക്രമണവുമായി രംഗത്തെത്തിയതിനു പിന്നാലെ, സൈബർ സദാചാരവാദികൾക്ക് മറുപടിയുമായി അവതാരക രഞ്ജിനി ഹരിദാസ്. സുഹ‍ൃത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചതാണ് ശ്രദ്ധേയം.

മിനി സ്‌കര്‍ട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് രഞ്ജിനിയുടെ കുറിപ്പ്.‘നമ്മള്‍ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ് വ്യക്തമാക്കിയത്.

https://www.instagram.com/p/Cb_vcbULwgv/?utm_medium=copy_link

ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമയ്ക്ക് പിന്തുണയുമായി നിരവഝി പേർ രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button