24.2 C
Kottayam
Sunday, June 7, 2026

‘നാവിലിന്നും ഇറച്ചികറിയുടെ രുചി’; അയല്‍വീട്ടുകാരിൽ നിന്നാണ് യേശുവിന്റെ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്

Must read

കോഴിക്കോട്​: കോവിഡ് മഹാമാരിക്കിടയിലും കേരളക്കര ക്രിസ്​മസ്​ ആഘോഷിക്കുമ്പോള്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി പ്രതിപക്ഷ നേതാവ്​ രമേശ്‌ ചെന്നിത്തല. ആള്‍ക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാമെന്നും അദ്ദേഹം ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവിന്റെ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്. ക്രിസ്തുമസ് ഓര്‍മ്മകള്‍ തുടങ്ങുന്നത് ചെന്നിത്തല വീടിന്റെ അയല്‍ക്കാരായ ഈ വീട്ടില്‍ നിന്നാണ്​. ക്രിസ്തുമസ് ചരിത്രവും ബൈബിള്‍ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്. ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.

മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്. നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്പോള്‍ വെള്ളയപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയന്റെ പാഠങ്ങള്‍ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നല്‍കിയതെന്നും ചെന്നിത്തല കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

- Advertisement -

ആള്‍ക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്തുമസ് കടന്നുപോകുന്നു. പൊതു ജീവിതം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്തുമസ് രാവും പുലരിയുമെല്ലാം. ആള്‍ക്കൂട്ടത്തിനും ആഘോഷത്തിനും നടുവില്‍ അല്ലാത്ത ആദ്യ ക്രിസ്തുമസ്. ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണ് യേശുവി​െന്‍റ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്. ക്രിസ്തുമസ് ഓര്‍മ്മകള്‍ തുടങ്ങുന്നത് ചെന്നിത്തല വീടി​െന്‍റ അയല്‍ക്കാരായ ഈ വീട്ടില്‍ നിന്നാണ്. മായരയിലെ ഡാനിയേല്‍ അച്ചായന്റെ വീട്ടില്‍ നിന്നാണ് ക്രിസ്തുമസ് ദിനത്തിലെ ഞങ്ങളുടെ പ്രഭാത ഭക്ഷണം.

- Advertisement -

ഈ കുടുംബത്തിലെ വല്യപ്പച്ചനായ മായര യോഹന്നാന്‍ ഡാനിയേല്‍ കലാപോഷിണി വായനശാലയുടെ ലൈബ്രേറിയന്‍ കൂടിയായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന എനിക്ക്, വായിക്കാനുള്ള പുസ്തകം ഈ ലൈബ്രേറിയന്‍ എന്നും മാറ്റിവയ്ക്കുക പതിവാണ്. വലിയവര്‍ക്ക് മാത്രമുള്ള അന്നത്തെ ലൈബ്രറി കുട്ടികള്‍ക്കും മലര്‍ക്കേ തുറന്നിട്ടത് ഈ ലൈബ്രേറിയന്‍ ആയിരുന്നു. ഈ കുടുംബത്തിലെ പല അംഗങ്ങളും അധ്യാപകന്‍ കൂടിയായിരുന്ന അച്ഛ​െന്‍റ ശിഷ്യര്‍ ആയിരുന്നതിനാല്‍ സ്നേഹത്തി​െന്‍റ ആഴം വളരെ വലുതായിരുന്നു.

ക്രിസ്തുമസ് ദിനത്തില്‍ ചെന്നിത്തല ചെറിയ പള്ളിയില്‍ പാതിരാകുര്‍ബാനയും കഴിഞ്ഞാണ് മായരക്കാര്‍ വീട്ടിലെത്തുന്നത്. ഓശാന ഞായറിനു പ്രദക്ഷിണം കഴിഞ്ഞു സൂക്ഷിച്ചുവയ്ക്കുന്ന കുരുത്തോല ക്രിസ്തുമസ് രാത്രിയില്‍ പള്ളിയുടെ പിന്നില്‍ കൂട്ടുന്ന അഗ്നിജ്വാലയില്‍ കത്തിച്ച ശേഷമായിരിക്കും തിരിച്ചുവരവ്.
ക്രിസ്തുമസ് ചരിത്രവും ബൈബിള്‍ കഥകളുമെല്ലാം ഇവിടെ നിന്നാണ് കേട്ട് തുടങ്ങുന്നത്.
ക്രിസ്തുമസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.

ക്രിസ്തുമസിന് കാര്‍ഡ് കൈമാറലും കേക്ക് മുറിക്കലുമൊക്കെ എത്രയോ കാലം പിന്നിട്ട ശേഷം എത്തിയ ആചാരമാണ്. ക്രിസ്തുമസ്, ക്രിസ്തുമത വിശ്വാസികളുടെ മാത്രം ആഘോഷമായി ഇതുവരെ തോന്നിയിട്ടില്ല. റാഹേലമ്മയുടെയും ഡാനിയേല്‍ അച്ചായ​െന്‍റയും സ്നേഹം കിട്ടി വളര്‍ന്നത് കൊണ്ടായിരിക്കാം കുട്ടിക്കാലം മുതല്‍ക്കേ യേശു ക്രിസ്തുവിനെ എന്റെ ദൈവങ്ങളുടെ പട്ടികയില്‍ അന്നും ഇന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഒരേ കുടുംബമായിട്ടാണ് കരുതുന്നത്.

- Advertisement -

നോബിളച്ചനെ വിളിച്ചു ഇന്ന് ക്രിസ്തുമസ് നേരുമ്ബോള്‍ വെള്ളയപ്പത്തി​െന്‍റയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെ പോലെ നി​െന്‍റ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വലിയ ഇടയ​െന്‍റ പാഠങ്ങള്‍ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്ക് യേശുക്രിസ്തുവിനെ പരിചയപ്പെടുത്തി നല്‍കിയത്. വിശ്വാസികളിലൂടെ യേശുവിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.

ലോകത്തി​െന്‍റ രക്ഷകന്‍ ജനിച്ച ഈ ദിവസം അകലത്തിലിരുന്നു ആശംസകള്‍ അറിയിച്ചു നാമിന്ന് ആഘോഷിക്കുകയാണ്. പ്രാര്‍ത്ഥനയും വായനയുമൊക്കെ ആയിട്ടാണ് എ​െന്‍റയും ക്വാറ​ൈന്‍റന്‍ കാലം. ക്ഷേമന്വേഷണവും ആശംസകളുമായി നിരവധി പേര്‍ വിളിക്കുന്നുണ്ട്. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.
യേശുദേവ​െന്‍റ വാക്കുകള്‍ ജീവിതത്തില്‍ പ്രകാശമായി നമ്മെ നയിക്കട്ടെ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week