24.6 C
Kottayam
Monday, May 20, 2024

കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധം,ജിയോ ടവറുകൾ നശിപ്പിച്ച് കർഷകർ

Must read

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിഷേധക്കാർ.ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മൊബൈല്‍ സേവന ദാതാക്കളായ ജിയോയുടെ ടവറുകള്‍ ആക്രമിക്കപ്പെട്ടത്.

നവാന്‍ഷെഹര്‍, ഫിറോസ്പൂര്‍, മാന്‍സ, ബര്‍നല, ഫസില്‍ക, പട്യാല, മോഗ എന്നീ ജില്ലകളില്‍ ജിയോ ടവറുകളിലേയ്ക്കുള്ള വൈദ്യുത ബന്ധം പ്രതിഷേധക്കാര്‍ വിച്ഛേദിച്ചു. പ്രതിഷേധത്തില്‍ സജീവമായ ബികെയു(ഉഗ്രഹന്‍), ബികെയു(ദകുണ്ഡ) എന്നീ സംഘടനകളുടെ പോസ്റ്ററുകളുമായി എത്തിയവരാണ് ജിയോ ടവറുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.

പ്രതിഷേധക്കാര്‍ വ്യാപകമായി ആക്രമണം നടത്തിയതോടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. മൊബൈല്‍ സേവനങ്ങള്‍ തടസപ്പെടുത്തരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്കെതിരെയാണ് തങ്ങളുടെ സമരം എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ റിലയന്‍സ് ജിയോ ടവറുകള്‍ ആക്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week