ജോസ് കെ മാണി വിശ്വാസ വഞ്ചനകാട്ടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാണിച്ചു. അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുതല്‍ ജോസ് കെ. മാണി യുഡിഎഫിനെ വഞ്ചിക്കുകയാണ്. മുന്നണിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. ഇങ്ങനുള്ളവരെ മുന്നണിക്കുള്ളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

കെ.എം. മാണിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിനോടാണ് ജോസ് കെ. മാണി ഇപ്പോള്‍ അടുപ്പം പുലര്‍ത്തുന്നത്. കെ.എം. മാണി എല്ലാക്കാലത്തും യുഡിഎഫിനൊപ്പം നിലകൊണ്ടിരുന്ന നേതാവാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News