ഡ്രൈവര്‍ക്ക് കൊവിഡ്; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ക്വാറന്റൈനില്‍

കാസര്‍കോട്: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ക്വാറന്റൈനില്‍. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു.

എന്നല്‍, മുന്‍കരുതലിനായാണ് അദ്ദേഹം ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കാസര്‍കോഡുള്ള എംപി ഓഫീസും അടച്ചു. ക്വാറന്റൈനില്‍ ആയതിനാല്‍ അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News