30.6 C
Kottayam
Friday, May 10, 2024

കൊച്ചിയില്‍ നഗരത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു

Must read

കൊച്ചി: കൊച്ചി നഗരത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം തുറക്കാന്‍ അനുമതി നല്‍കി. ഈ പശ്ചാത്തലത്തില്‍ ഇടപ്പള്ളി ലുലുമാള്‍ തുറന്നു. നാല് ആഴ്ചയ്ക്ക് ശേഷമാണ് ലുലു മാള്‍ തുറക്കുന്നത്. കളമശ്ശേരി, ഇടപ്പള്ളി മേഖല കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചതിന് പിന്നാലെ ജൂലൈ 13 ന് ലുലുമാള്‍ അടച്ചിരുന്നു.

കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയിന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലു മാള്‍ താത്കാലികമായി അടച്ചത്. വിവരം ലുലു മാള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week