Entertainment
ഒറ്റ തവണയേ ദയ എന്നെ വിളിച്ചുള്ളൂ, അപ്പോള്‍ തന്നെ ഇനി വിളിക്കണ്ടെന്ന് പറഞ്ഞ് ഞാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു; രജിത് കുമാര്‍
ബിഗ്ബോസ് ഷോയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ താരമാണ് ഡോ.രജിത് കുമാര്‍. ബിഗ് ബോസിലെ ഒരു സുഹൃത്തുക്കളുടെയും കോള്‍ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല. പക്ഷേ ദയയുടെ നമ്പര്‍ മാത്രം ബ്ലോക്ക് ചെയ്തു. അതിന്റെ കാരണം തുറന്നു പറയുകയാണ് താരം.
ഒറ്റ പ്രാവിശ്യമേ ആ കൊച്ച് എന്നെ വിളിച്ചുള്ളു. അപ്പോള്‍ തന്നെ ഇനി വിളിക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. കാരണം വെറുതേ മറ്റുള്ളവരെ കൊണ്ട് സംസാരം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്. മത്സരാര്‍ഥികളില്‍ കുറച്ച് പേരുടെ നമ്പറേ ഉള്ളു. അതില്‍ ഈ നമ്പര്‍ മാത്രമേ ബ്ലോക്ക് ചെയ്തുള്ളു.
അങ്ങനെ വേറെ കഥകളൊന്നുമില്ല. കുറച്ച് പേരുടെ കഥയും ഊഹാപോഹങ്ങള്‍ ഒക്കെയാണ്. മാത്രമല്ല താനൊരു സ്ത്രീ വിരോധി ഒന്നും അല്ലെന്നും രജിത്ത് കുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News