നിലവില്‍ കണ്ടെത്തിയ ഒരു വാക്‌സിനും ഫലപ്രദമല്ല; 2021 പകുതി വരെ കൊവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: 2021 പകുതി വരെ കൊവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.
‘മൂന്നാഘട്ട പരീക്ഷണത്തിന് കൂടുതല്‍ സമയമെടുക്കും, കാരണം വാക്സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്, ‘ ഹാരിസ് പറഞ്ഞു.’വിവിധ രാജ്യങ്ങള്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല.
നേരത്തെ അമേരിക്ക ഒക്ടോബറോടെ വാക്സിന്‍ വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇത് മുന്നില്‍ക്കണ്ടാണ് അമേരിക്കയുടെ വാക്സിന്‍ പ്രഖ്യാപനം. അതേസമയം റഷ്യ കണ്ടെത്തിയ വാക്സിനിലും ലോകാരോഗ്യസംഘടന തൃപ്തരല്ല.