26.3 C
Kottayam
Saturday, April 20, 2024

പ്രായം വെറും നമ്പർ മാത്രം, ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി രാജിനി ചാണ്ടി

Must read

കൊച്ചി:ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി രാജിനി ചാണ്ടി.കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.രാജിനി ചാണ്ടിയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരിയ്ക്കുകയാണ്.

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ. മോഡേൺ വസ്ത്രത്തിൽ ഗ്ലാമറിൽ പോലും വിട്ടുകൊടുക്കാൻ മനോഭാവമില്ലാതെയാണ് ഈ സ്റ്റൈലൻ മുത്തശ്ശിയുടെ വരവ്.

നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ആതിര ജോയ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ബിഗ് ബോസില്‍ കഴിഞ്ഞ തവണ എറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി. ബിഗ് ബോസില്‍ അധിക നാളുകള്‍ ഇല്ലായിരുന്നെങ്കിലും സഹമല്‍സരാര്‍ത്ഥികളുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു താരം.

സമൂഹമാധ്യമങ്ങളിൽ സജീവമായ രാജിനി ചാണ്ടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താനൊരു യൂടൂബ് ചാനൽ തുടങ്ങിയ വിവരവും രാജിനി അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week