24.2 C
Kottayam
Saturday, June 6, 2026

‘പോയി ചത്തുകൂടെ തള്ളേ,’ വിമര്‍ശനങ്ങള്‍ക്ക് കൊലമാസ് മറുപടിയുമായി രജനി ചാണ്ടി

Must read

പ്രായം വെറുമൊരു അക്ഷരം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രജനി ചാണ്ടി. കഴിഞ്ഞ ദിവസം പുറത്തു വന്ന താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള രജനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് വിമര്‍ശനവും കുന്നുകൂടുകയാണ് ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ രജനിയ്‌ക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. ‘കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുബോഴാ ഓരോരോ അഭ്യാസങ്ങള്‍’ എന്നു തുടങ്ങി ‘തള്ള ഇതുവരെ ചത്തില്ലേ’ എന്നു വരെ കമന്റുകള്‍ നിറയുകയാണ്. എന്നാല്‍ തനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് രജനി ചാണ്ടി. ‘ഇതുവരെ ചത്തില്ലേ പോയി ചത്തുകൂടെ തള്ളേ, എന്നിങ്ങനെയുള്ള കമന്റുകള്‍ എല്ലാം കാണുന്നുണ്ട്. പക്ഷെ ഞാന്‍ എന്തു ചെയ്യണം എന്നത് എന്റെ തീരുമാനമാണ്’ എന്നാണ് രജനി ഒരു അഭിമുഖത്തില്‍ പറയുന്നത്. തന്റെ ഭര്‍ത്താവും മക്കളും കൊച്ചുമക്കളും നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് താരം പറയുന്നു.

തനിക്ക് 70 വയസാകാറായി എന്ന് കരുതി താന്‍ പോയി ചാവണം എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം. മോശം കമന്റ് ചെയ്യുന്നവര്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. താന്‍ മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും രജനി പറയുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് താരം ഏറെ ശ്രദ്ധേയായത്. ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച, ദ് ഗാംബ്ലര്‍ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week