KeralaNews

പ്ലസ് ടുക്കാരുടെ പ്രൊഫൈലില്‍ നിന്ന് ഇന്‍ബോക്സില്‍ വരുന്ന മെസ്സേജുകള്‍ കണ്ട് ഭൂമി പിളര്‍ന്ന് പോയിരുന്നെന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ടുണ്ട്

കൊച്ചി:സ്‌കൂട്ടറില്‍ ലിഫ്റ്റ് കൊടുത്ത 23 കാരിയ്ക്ക് 14 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് കഴിഞ്ഞ ദിവസമായിരുന്നു യുവതി രംഗത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അപര്‍ണ എന്ന യുവതി അനുഭവം പറഞ്ഞത്. വൈറ്റിലയില്‍ വച്ച് രണ്ട് ആണ്‍ കുട്ടികള്‍ക്ക് ലിഫ്റ്റ് കൊടുത്തെന്നും അതില്‍ ഒരാള്‍ തന്നോട് ചോദിച്ച ചോദ്യം ഞെട്ടിക്കുന്നതായിരുന്നെന്നുമായിരുന്നു.

ഇപ്പോള്‍ ഇതാ അപര്‍ണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.

,p>’പ്ലസ് ടുക്കാരുടെ പ്രൊഫൈലില്‍ നിന്ന് ഇന്‍ബോക്സില്‍ വരുന്ന മെസ്സേജുകള്‍ കണ്ട് ഭൂമി പിളര്‍ന്ന് പോയിരുന്നെന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ടുണ്ട്…അത് കൊണ്ട് തന്നെ ഇതില്‍ ഒരു ഞെട്ടലും തോന്നുന്നില്ല’ എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് അശ്വതി പ്രതികരിച്ചിരിക്കുന്നത്.

നേരത്തെയും അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചും, അസഭ്യ കമന്റുകള്‍ക്ക് മറുപടി നല്‍കിയും അശ്വതി രംഗത്തെത്തിയിട്ടുണ്ട്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അപര്‍ണ മഴയത്ത് പത്താം ക്ലാസുകാരന് ലിഫ്റ്റ് കൊടുത്തപ്പോഴുണ്ടായ അനുഭവമാണ് വീഡിയോയില്‍ പറഞ്ഞത്. ശരീരഭാഗത്ത് സ്പര്‍ശിച്ചോട്ടെ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. അത് കേട്ട് താന്‍ ഞെട്ടിപ്പോയി. ഇത്രയും ചെറിയ പ്രായത്തില്‍ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപര്‍ണ ചോദിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker