CricketKeralaNewsSports

മത്സരം ഗുജറാത്തിൽ ആവേശം കൊച്ചിയിൽ,ഫാൻ പാർക്ക് ഒരുക്കി രാജസ്ഥാൻ റോയൽസ്

കൊച്ചി: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ചരിത്രമാക്കാന്‍ കേരളത്തിലെ സഞ്ജു സാംസണ്‍ ഫാന്‍സ് ക്ലബും. ഐപിഎല്‍ ചരിത്രത്തിലെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ഫാന്‍പാര്‍ക്ക് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ടില്‍ ഒതുങ്ങും. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളും ഫാന്‍ പാര്‍ക്കില്‍ കാണാം. അതും സൗജന്യമായി!

രാജസ്ഥാന്‍ റോയല്‍സിന്റെയും സഞ്ജു സാംസണിന്റേയും കേരളത്തിലെ ആരാധക പിന്തുണയുടെ അമ്പരപ്പിക്കുന്ന വലുപ്പം നമുക്ക് കാണിച്ച് കൊടുക്കാനുള്ള അവസരം കൂടിയാണ് ജിയോസിനിമയും സ്റ്റാര്‍ സ്‌പോര്‍ട്‌സും ചേര്‍ന്ന് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ഐപിഎല്‍ ഫാന്‍പാര്‍ക്ക്.

ഫാന്‍ പാര്‍ക്കിലേക്ക് ക്ഷണിച്ചുകൊണ്ട് സഞ്ജു സാംസണ്‍ ഫാന്‍സ് ക്ലബ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”ഐപിഎല്‍ ചരിത്രത്തിലെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ഫാന്‍പാര്‍ക്ക് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് പുറത്തെ ഗ്രൗണ്ടില്‍ കൊടിയേറുകയാണ്. ഏപ്രില്‍ 16 ന് നടക്കുന്ന രണ്ട് ഐപിഎല്‍ മത്സരങ്ങളും ഫാന്‍പാര്‍ക്കില്‍ നേരിട്ട് കാണുവാന്‍ സാധിക്കും. അതും സൗജന്യമായി!

രാത്രി 7:30-ന് നടക്കുന്ന രണ്ടാമത്തെ കളിയില്‍  കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ ആയ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതാണ് ശ്രദ്ധേയം. മലയാളികളുടെ സ്വകാര്യ അഭിമാനമായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നത്തെ മത്സരം ക്രിക്കറ്റ് ലോകം വീക്ഷിക്കുന്നത് കേരളത്തിന്റെ നിറഞ്ഞ ആവേശത്തോടൊപ്പം ആയിരിക്കും. 

രാജസ്ഥാന്‍ റോയല്‍സിന്റെയും സഞ്ജു സാംസന്റെയും കേരളത്തിലെ ആരാധക പിന്തുണയുടെ അമ്പരപ്പിക്കുന്ന വലുപ്പം നമുക്ക് കാണിച്ച് കൊടുക്കാനുള്ള അവസരം കൂടിയാണ് ജിയോസിനിമയും സ്റ്റാര്‍ സ്‌പോര്‍ട്‌സും ചേര്‍ന്ന് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ഐപിഎല്‍ ഫാന്‍പാര്‍ക്ക്.

കൊച്ചിയില്‍ വര്‍ഷങ്ങളായി ക്രിക്കറ്റ് അരങ്ങേറുന്നില്ല എന്ന പരാതി ആരാധകര്‍ വ്യാപകമായി ഉയര്‍ത്തുന്ന ഈ അവസരത്തില്‍ തന്നെയാണ് കൊച്ചിയില്‍ ഫാന്‍പാര്‍ക്കിനുള്ള പച്ചക്കൊടി വീശിയിരിക്കുന്നത്. കൊടിയേറ്റം ആവേശകരമായിരിക്കണം. അന്തരീക്ഷത്തില്‍ സഞ്ജുവിന്റെ പേര് മുഴങ്ങണം. നിറഞ്ഞ് കവിയണം കൊച്ചി.”  പേസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം… 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button