27.9 C
Kottayam
Thursday, May 2, 2024

നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ, സൗദിയിൽ നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ

Must read

റിയാദ്: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ തുറന്നിട്ട് സൗദി അറേബ്യ. ഇതിനായി രാജ്യത്ത് നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ (സ്‍പെഷ്യൽ ഇക്കണോമിക് സോണുകൾ) ആരംഭിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.

പ്രത്യേക സാമ്പത്തിക മേഖലകൾ വികസനത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും നേട്ടങ്ങളെ ആശ്രയിച്ചാണ് മേഖലകൾ ആരംഭിക്കുന്നത്.

ലോജിസ്റ്റിക്‌സ്, വ്യവസായം, സാങ്കേതികവിദ്യ, രാജ്യത്തിന്റെ മറ്റ് മുൻഗണനാ മേഖലകൾ എന്നിവ ഇതിലുൾപ്പെടുന്നു. റിയാദ്, ജീസാൻ, റാസൽ ഖൈർ, ജിദ്ദയുടെ വടക്കുഭാഗത്തുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ.

പ്രത്യേക സാമ്പത്തിക മേഖലകൾക്ക് നിയമനിർമാണ സംവിധാനങ്ങളും സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക നിയന്ത്രണങ്ങളും ആസ്വദിക്കാനാകും. അത് ഏറ്റവും പ്രധാനപ്പെട്ടതും ഗുണപരവുമായ നിക്ഷേപങ്ങൾ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നിക്ഷേപ മേഖലകളായി മാറ്റും. 

പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും വ്യവസായങ്ങൾ സ്വദേശിവത്ക്കരിക്കുന്നതിനും ഇത് വലിയ അവസരങ്ങൾ നൽകും. സൗദി വ്യവസായ സമൂഹത്തിന്റെ വികസനത്തിന് വിപുലമായ മേഖലകൾ തുറക്കുമെന്നും കിരീടാവകാശി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week