നടൻ രജനീകാന്തിന് പരുക്ക്, മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത്

ബംഗളുരു: ബീര്‍ ഗ്രില്ലിന്റെ സാഹസിക ഷോ മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ ഷൂട്ടിങ്ങിനിടെ സൂപ്പര്‍താരം രജനീകാന്തിനു പരുക്ക്‌. അദ്ദേഹത്തിന്റെ തോളിനു ചതവുണ്ടെന്നാണു റിപ്പോര്‍ട്ട്‌. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലായിരുന്നു ഷൂട്ടിങ്‌.പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു പിന്നാലെയാണു രജനീകാന്തിനു മാന്‍ വേഴ്‌സസ്‌ വൈല്‍ഡില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയത്‌.

ഹോളിവുഡ്‌ സെലിബ്രിറ്റികളായ ചാനിങ്‌ ടാറ്റും, ബ്രീ ലാര്‍സണ്‍, ജോയല്‍ മക്‌ഹാളെ, കാര ഡെലവിങ്കെ, റോബ്‌ റിഗിള്‍, ആര്‍മി ഹാമര്‍, ദേവ്‌ ബൗറ്റിസ്‌റ്റ എന്നിവര്‍ക്കൊപ്പമാണ്‌ ഒരു എപ്പിസോഡില്‍ രജനീകാന്ത്‌ പ്രത്യക്ഷപ്പെടുന്നത്‌. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ്‌ നാഷണല്‍ പാര്‍ക്കില്‍വച്ചാണു പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത എപ്പിസോഡ്‌ ചിത്രീകരിച്ചത്‌.

2019 ഫെബ്രുവരി 15ന്‌ ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടക്കവേ മോഡി ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന വ്യാജ ആരോപണവും ഉണ്ടായിരുന്നു.

പരിക്ക് നിസ്സാരമാണെന്നും രജനികാന്ത് സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. 28നും 30നും ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News