തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് എത്തി. കാലവര്‍ഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമാണ് ഘടകങ്ങള്‍. 31-നോ അതിനുമുമ്പോ കേരളത്തില്‍ കാലവര്‍ഷമെത്തും.
അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കും. മുതിരാപ്പുഴയാര്‍, പെരിയാര്‍ തീരത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയാണ്. ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉടന്‍ തുറക്കാന്‍ തീരുമാനമായത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിപ്പ്. മുതിരാപ്പുഴയാര്‍, പെനേരത്തെ അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്.അതിനിടെ, കോട്ടയം മുണ്ടക്കയത്ത് മണിമലയാര്‍ കരകവിഞ്ഞു. കനത്ത മഴയില്‍ മലയോര മേഖലയില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ ആണ് പുഴ കരകവിഞ്ഞത്.