രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു, രോഗികള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 4,157 മരണം, 2,08,921 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. 2,08,921 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 2,95,955 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതില്‍ 2,43,50,816 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്. നിലവില്‍ 24,95,591 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,06,62,456 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്നാട്ടില്‍ ഇന്നലെ 34,285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28,745 പേര്‍ രോഗമുക്തരായി. 468പേരാണ് മരിച്ചത്. 3,06,652 പേരാണ് ചികിത്സയിലുള്ളത്. 15,83,504 പേര്‍ ഇതുവരെ രോഗമുക്തരായി. 21,340 പേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 24,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 36,176 പേര്‍ രോഗമുക്തരായി. 601പേര്‍ മരിച്ചു. 3,14,368 പേരാണ് ചികിത്സയിലുള്ളത്. 52,18,768 പേര്‍ ഇഎതുവരെ രോഗമുക്തരായി. 90,340 പേരാണ് മരിച്ചത്.

കര്‍ണാടകയില്‍ 22,758 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 38,224 പേര്‍ രോഗമുക്തരായി. 588 പേര്‍ മരിച്ചു. ആന്ധ്രയില്‍ 15,284 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 20,917 പേര്‍ രോഗമുക്തരായി. 106 പേരാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News