24.6 C
Kottayam
Saturday, June 6, 2026

ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക 🚂പലതീവണ്ടികളും ഓടുക ആലപ്പുഴ റൂട്ടിൽ; നേത്രാവതി കോട്ടയം വഴി

Must read

തിരുവനന്തപുരം: വാര്‍ഷികജോലികളുടെ ഭാഗമായി കോട്ടയം, ആലപ്പുഴ റൂട്ടുകളില്‍ വിവിധ തീവണ്ടികള്‍ വഴിതിരിച്ചുവിടും.

16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് 22-ന് കോട്ടയം, ചെങ്ങന്നൂര്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേര്‍ത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളുണ്ടാകും.

22-ന് മധുരയില്‍നിന്നു പുറപ്പെടുന്ന മധുര-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16344) കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും.

ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ ഏര്‍പ്പെടുത്തും.

- Advertisement -

22-ന് പുറപ്പെുന്ന 6350 നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേര്‍ത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളും ഒരുക്കും.

- Advertisement -

ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് 4, 5, 6, 7, 8, 9, 12 തീയതികളിലും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് 5, 6, 7, 8, 9, 10, 11, 12, 13 തീയതികളിലും കോട്ടയം റൂട്ടിലൂടെ വഴിതിരിച്ചുവിടും. എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളും ഏര്‍പ്പെടുത്തും.

കൊച്ചുവേളി-പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 7-ന് 11.15-ന് ആലപ്പുഴ ഒഴിവാക്കി സര്‍വീസ് നടത്തും.

കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ഏര്‍പ്പെടുത്തും. തിരുനെല്‍വേലി-ഗാന്ധിധാം ബിജി ഹംസഫര്‍ എക്‌സ്പ്രസ് 11-ന് കോട്ടയം വഴി ഓടും.

- Advertisement -

തിരുനെല്‍വേലി ജാംനഗര്‍-ബൈവീക്ക്ലി എക്‌സ്പ്രസ് 8, 9 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര എക്‌സ്പ്രസ് 5, 6 തീയതികളില്‍ എറണാകുളം ജങ്ഷനിലും ആലപ്പുഴയിലും സ്റ്റോപ്പുകള്‍ ഒഴിവാക്കി കോട്ടയം വഴി ഓടും.

മധുര ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവൃത്തി: പല തീവണ്ടികളും റദ്ദാക്കി

കോഴിക്കോട്: മധുര ജങ്ഷന്‍ റെയില്‍വേസ്റ്റേഷനിലെ നോണ്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെയുള്ള ചില തീവണ്ടികള്‍ റദ്ദാക്കിയതായി പാലക്കാട് ഡിവിഷന്‍ അറിയിച്ചു.

എറണാകുളം നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ് (12283) ജനുവരി 16, 23, 30, ഫെബ്രുവരി ആറ്് തീയതികളിലും നിസാമുദ്ദീന്‍ എറണാകുളം തുരന്തോ എക്‌സ്പ്രസ് (12284) 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും റദ്ദാക്കി.

കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് (12483) 17, 24, 31, ഫെബ്രുവരി ഏഴ് തീയതികളിലും അമൃത്സര്‍ കൊച്ചുവേളി എക്‌സ്പ്രസ് (12484) 14, 21, 28, ഫെബ്രുവരി നാല് തീയതികളിലും റദ്ദാക്കി.

തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ജനുവരി 27 മുതല്‍ ഫെബ്രുവരി മൂന്നുവരെയും ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626) ജനുവരി 29 മുതല്‍ ഫെബ്രുവരി അഞ്ചുവരെയും റദ്ദാക്കി.

തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12643) ജനുവരി ഒമ്പത്, 16, 23, 30 തീയതികളിലും നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് (12644) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും റദ്ദാക്കി.

എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12645) ജനുവരി ആറ്്, 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ് (12646) ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ്് തീയതികളിലും റദ്ദാക്കി.

തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653) ജനുവരി 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് (22654) ജനുവരി 15, 22, 29, ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കി.

എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22655) ജനുവരി പത്ത്, 17, 24, 31 തീയതികളിലും നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ് (22656) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും റദ്ദാക്കി.

കൊച്ചുവേളി യോഗ് നഗരി ഋഷികേഷ് എക്‌സ്പ്രസ് (22659) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും യോഗ് നഗരി ഋഷികേഷ് കൊച്ചുവേളി എക്‌സ്പ്രസ് (22660) ജനുവരി 15, 22, 29 ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week