നിന്റെ ദേഹത്തെ എല്ലാ മറുകുകളും എനിക്ക് കാണണം! ആ നടന്റെ അശ്ലീല സന്ദേശം വെളിപ്പെടുത്തി ജാന്‍വി
ബോളിവുഡിലെ യുവനടിമാരില്‍ മുന്നിലാണ് ജാന്‍വി കപൂറിന്റെ സ്ഥാനം. അമ്മ ശ്രീദേവിയുടേയും അച്ഛന്‍ ബോണി കപൂറിന്റേയും പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. എന്നാല്‍ ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല. ശ്രീദേവിയുടെ മരണ ശേഷമായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ജാന്‍വി കപൂറിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ജാന്‍വിയുടെ സഹോദരിയായ ഖുഷി കപൂര്‍ അഭിനയത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ആര്‍ച്ചീസിലൂടെയായിരുന്നു താരപുത്രിയുടെ എന്‍ട്രി. ഒപ്പം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും അമിതാഭ് ബച്ചന്റെ കൊച്ചു മകന്‍ അഗസ്ത്യ നന്ദയും ഉണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഖുഷിയും ബോളിവുഡിലെ മുന്‍നിര നായികയായി മാറുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയത് ജാന്‍വിയും ഖുഷിയുമായിരുന്നു. രസകരമായ പല കഥകളും ഇരുവരും ഷോയില്‍ പങ്കുവെക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും താരപുത്രിമാര്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ തനിക്ക് ഒരു വലിയ താരത്തില്‍ നിന്നും ലഭിച്ച അശ്ലീല സന്ദേശത്തെക്കുറിച്ചും ജാന്‍വി കപൂര്‍ വെളിപ്പെടുത്തുന്നുണ്ട്.
കോഫി വിത്ത് കരണിലെ ഏറ്റവും ജനപ്രീയമായ ഭാഗമാണ് റാപ്പിഡ് ഫയര്‍. ഇതിനിടെയായിരുന്നു ജാന്‍വിയുടെ വെളിപ്പെടുത്തല്‍. ജാന്‍വിയ്ക്ക് ലഭിച്ചിട്ടുള്ള ഞ്ചാര മെസേജുകള്‍ വെളിപ്പെടുത്താന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ജാന്‍വി മറുപടി നല്‍കുകയായിരുന്നു. മറുപടി പറയുന്നതിന് മുമ്പായി ഞാനിത് പറഞ്ഞാല്‍ ഒരുപക്ഷെ നീ എന്നോട് ദേഷ്യപ്പെടും എന്ന മുന്നറിയിപ്പ് നല്‍കിയാണ് ജാന്‍വി തുടങ്ങുന്നത്.
എനിക്ക് നിന്റെ ദേഹത്തെ എല്ലാ ബ്യൂട്ടി സ്‌പോട്ടുകളും കാണിച്ചു തരുമോ എന്നായിരുന്നു ഒരു ബോളിവുഡ് താരം തനിക്ക് അയച്ച മെസേജ് എന്നാണ് ജാന്‍വി വെളിപ്പെടുത്തുന്നത്. ഇത് കേട്ടതും കരണ്‍ ജോഹര്‍ പൊട്ടിച്ചിരിക്കുന്നുണ്ട്. പിന്നാലെ എത്ര ബ്യൂട്ടി സ്‌പോട്ടുകളുണ്ടെന്ന് കരണ്‍ ചോദിക്കുന്നുണ്ട്. ഒരുപാട് എന്നായിരുന്നു ജാന്‍വിയുടെ മറുപടി. തുടര്‍ന്ന് ഓരോ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോഴും സഹോദരി ഖുഷിയ്ക്ക് നല്‍കാനുള്ള ഉപദേശം എന്തണെന്നും കരണ്‍ ചോദിക്കുന്നുണ്ട്.
തന്നെക്കാണുമ്പോള്‍ ആളുകള്‍ ആദ്യം ശ്രദ്ധിക്കുക എന്താണെന്നും ജാന്‍വി പറയുന്നുണ്ട്. പലരും പറയുന്നത് കണ്ണുകള്‍ ആണെന്നാണ്. എന്നാല്‍ അവര്‍ പലയിടത്തേക്കും നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് ജാന്‍വി പറയുന്നത്. വരുണ്‍ ധവാനൊപ്പം അഭിനയിക്കുമ്പോള്‍ ബേബി സിറ്റ് ചെയ്യാന്‍ തയ്യാറാകണം എന്നാണ് ജാന്‍വി ഖുഷിയ്ക്ക് നല്‍കിയ ഉപദേശം. ജാന്‍വിയും വരുണും ബവാല്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണ്.
അനന്യ പാണ്ഡെയ്ക്ക് ഒപ്പമാണ് അഭിനയിക്കുന്നതെങ്കില്‍ ഒരേ ആളെ തന്നെ പ്രണയിക്കരുതെന്നായിരുന്നു ഖുഷിയോട് ജാന്‍വി പറഞ്ഞത്. അനന്യയും ജാന്‍വിയും നേരത്തെ നടന്‍ ഇഷാന്‍ ഖട്ടറുമായി പ്രണയത്തിലായിരുന്നു. ഇഷാനും ജാന്‍വിയും ഒരുമിച്ചാണ് അരങ്ങേറിയത്. ഈ സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് പിരിഞ്ഞു. തുടര്‍ന്നാണ് ഇഷാന്‍ അനന്യയുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധവും അധികം വൈകാതെ അവസാനിച്ചു. നിലവില്‍ അനന്യ പാണ്ഡെ ആദിത്യ റോയ് കപൂറുമായി പ്രണയത്തിലാണ്.