രാജ്യത്ത് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമേയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ ലക്ഷ്യമിടുന്നത് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

എന്നാല്‍, പുതുതായി എത്ര ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ സാധാരണ തീവണ്ടി സര്‍വീസുകള്‍ രാജ്യത്ത് നിര്‍ത്തിവച്ചിരുന്നു. നിലവില്‍ 230 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News