25.7 C
Kottayam
Saturday, May 18, 2024

പാലക്കാട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്

Must read

പാലക്കാട് ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 35 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 153 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട്-2

എലപ്പുള്ളി സ്വദേശി (46 പുരുഷന്‍)
അഗളി സ്വദേശി (30 പുരുഷന്‍)

സമ്പര്‍ക്കം-35

ഓങ്ങല്ലൂര്‍ സ്വദേശി (28 പുരുഷന്‍)
നെല്ലായ സ്വദേശികള്‍ (28,32,50,35,31,18,61,43,49,67 പുരുഷന്മാര്‍, 61,32,37,31,34 സ്ത്രീകള്‍, 11 പെണ്‍കുട്ടി)
പട്ടാമ്പി സ്വദേശികള്‍ (59 പുരുഷന്‍, 10 പെണ്‍കുട്ടി, 23, 51 സ്ത്രീകള്‍)
എലപ്പുള്ളി സ്വദേശി (23 പുരുഷന്‍)
ഷൊര്‍ണൂര്‍ സ്വദേശി (27 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (31 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (30 പുരുഷന്‍, 17 ആണ്‍കുട്ടി, 24, 19 സ്ത്രീകള്‍)
തൃത്താല മേഴത്തൂര്‍ സ്വദേശികള്‍ (17 ആണ്‍കുട്ടി, 14 പെണ്‍കുട്ടി, 35 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (45 പുരുഷന്‍)
പാലക്കാട് നഗരസഭ
കല്‍മണ്ഡപം സ്വദേശി (84 പുരുഷന്‍) ഭവനഗര്‍ സ്വദേശി (25 പുരുഷന്‍) മുത്താന്‍തറ സ്വദേശി (84 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-5

കിണാശ്ശേരി സ്വദേശി (34 പുരുഷന്‍)
തൃക്കടീരി സ്വദേശി (63 പുരുഷന്‍)
നല്ലേപ്പിള്ളി സ്വദേശി (36 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (25 പുരുഷന്‍)
യാക്കര സ്വദേശി (62 പുരുഷന്‍)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 684 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 14 പേര്‍ വീതം കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലും 9 പേര്‍ തൃശൂര്‍ ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും ഒരാള്‍ഒരാള്‍ പത്തനംതിട്ട ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week