29.3 C
Kottayam
Monday, June 8, 2026

സില്‍വര്‍ ലൈന്‍ കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ

Must read

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ. പദ്ധതിയുടെ കടബാധ്യത റെയില്‍വേയുടെ മുകളില്‍ വരാന്‍ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കില്‍ വായ്പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകള്‍ സംബന്ധിച്ച മതിയായ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പഠനം നടത്തില്ലെന്നും റെയില്‍വേ അറിയിച്ചു.

വിശദമായ സാങ്കേതിക വിവരങ്ങള്‍ നല്‍കാന്‍ കെ ആര്‍ ഡി സി എലിന് നിര്‍ദേശം നല്‍കിയെന്നും റെയില്‍വേ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിക്ഷേപ പൂര്‍വ പരിപാടികള്‍ക്കാണ് അനുമതി നല്‍കിയത്. സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം വായ്പ ബാധ്യതകള്‍ കൂടി പരിശോധിച്ച് മാത്രമേ അനുമതി നല്‍കു.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കരുതെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ റെയില്‍വേമന്ത്രിയെ കണ്ടു. പരിസ്ഥിതി വിഷയത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച്ചയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിന്റെ പേരില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ബിജെപി നേതാക്കളെ അറിയിച്ചു. ഫൈനല്‍ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ, ലാന്‍ഡ് പ്ലാന്‍ അതിന് ശേഷമുള്ള അനുമതി എന്നിവയില്ലാതെ ഭൂമിേയറ്റെടുക്കല്‍ പാടില്ലെന്ന് റെയില്‍വേമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇ ശ്രീധരന്‍ വിശദീകരിച്ചതായി റെയില്‍വേമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

Popular this week