28.2 C
Kottayam
Monday, June 8, 2026

യുവാവ് മലയില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു, രക്ഷാദൗത്യം തുടരുന്നു; ഹെലികോപ്റ്റര്‍ എത്തി

Must read

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. നേവിയുടെ സഹായവും തേടിയിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്റര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്ടര്‍ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു.

ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു. കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി. എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.

രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പോലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കില്‍ കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

അല്പം സ്ഥലം തരൂ എന്ന് കരയുന്ന മകൻ, ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിച്ചുകൂടേ; പൊട്ടിത്തെറിച്ച്‌ സുപ്രിയ മേനോൻ

കൊച്ചി: നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു....

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

‘വോട്ട് ചോദിച്ചപ്പോള്‍ ‘എല്ലാ ബസിലും ഫ്രീ’, ഭരണം കിട്ടിയപ്പോള്‍ ‘ഓര്‍ഡിനറിയില്‍ മാത്രം കറങ്ങിക്കോ’; കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ ചരിത്ര പദ്ധതി...

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

Popular this week