ഇതാണ് വാവ സുരേഷിന്റെ കുടില്‍; ഓല മേഞ്ഞ വീട്ടില്‍ സന്ദര്‍ശകനായി മന്ത്രി

തിരുവനന്തപുരം: വാവ സുരേഷിന്റെ വീട്ടില്‍ മന്ത്രി വിഎന്‍ വാസവന്‍ സന്ദര്‍ശനം നടത്തി. മുന്‍ മന്ത്രിയുടെ സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.ഓലമേഞ്ഞ പഴയൊരു വീടാണ് സുരേഷിന്റേത്. ഇതു മാറ്റി പുതിയത് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. അവരും സമ്മതം അറിയിച്ചു. യുദ്ധകാലാടിസ്ഥനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് മന്ത്രി മെഡിക്കല്‍ കോളജിന് സമീപം ചികിത്സയ്ക്കായി താമസിക്കുന്ന സുരേഷിനെയും സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം.

കുറച്ച് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാവാ സുരേഷിനു പുതിയൊരു വീടു വച്ചു നല്‍കുമെന്ന് ഇന്നലെ മന്ത്രി അറിയിച്ചിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News