28.1 C
Kottayam
Sunday, June 7, 2026

ആലുവയിൽ ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവം:ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു

Must read

കൊച്ചി: ആലുവയിൽ ചരക്ക് തീവണ്ടി അർധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തിൽ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. യെരഗുന്റലയിൽ (ഗുണ്ടക്കൽ ഡിവിഷൻ, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയിൽ ഇന്നലെ(27.1.22) രാത്രി 10.30ന് പാളം തെറ്റിയത്.

കൊല്ലത്തേക്ക് 42 വാഗൺ സിമന്റുമായാണ് ട്രെയിൻ വന്നുകൊണ്ടിരുന്നത്. അപകടത്തിൽ ആളപായമില്ല. ട്രെയിൻ എഞ്ചിൻ കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് ആലുവ റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാളത്തിൽ വെച്ച് അപകടത്തിൽപെട്ടത്. 

ഇന്നലെ രാത്രി തന്നെ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. പുലർച്ചെ 2.15 ഓടെ ഒരു പാതയിൽ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. അപകടത്തെ തുടർന്ന് അഞ്ച് ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305), കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326), നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325), ഗുരുവായൂർ- എറണാകുളം എക്സ്പ്രെസ്(06439)

രണ്ട് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. പുനലൂർ നിന്ന് ഇന്നലെ പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്(16127) എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ് മൂന്ന് മണിക്കൂർ വൈകി 8.15ന് പുറപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week